Type Here to Get Search Results !

Bottom Ad

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് സുപ്രീം കോടതി: ഐ.പി.സി 497 ഭരണഘടനാ വിരുദ്ധം


(www.evisionnews.co) വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. വിവാഹേതര ലൈംഗിക ബന്ധം ക്രിമില്‍ കുറ്റമാക്കുന്ന ഐ പി എസി 497-ാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിധി. സ്ത്രീകളുടെ അന്തസിനും തുല്യതക്കും എതിരാണ് ഈ നിയമമെന്ന് കേസു പരിഗണിച്ച ഭരണഘടനാ ബഞ്ച് വിധിച്ചു. തുല്യതയ്ക്കുള്ള അവകാശം നല്‍കുന്ന ഭരണഘടനയുടെ 14, 15 വകുപ്പുകള്‍ക്കെതിരാണ് ഈ നിയമമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള ബെഞ്ചിലെ നാലു ജഡ്ജിമാരും അവരുടെ വിധിന്യായത്തില്‍ ഏകകണ്ഠമായി വ്യക്തമാക്കി. ഇതോടെ 150 വര്‍ഷം പഴക്കമുള്ള നിയമമാണ് ഇല്ലാതാവുന്നത്.

ഭര്‍ത്താവ് സ്ത്രീകളുടെ യജമാനന്‍ അല്ലെന്നും സ്ത്രീകളുടെ ആത്മാഭിമാനം സുപ്രധാനമാണെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കി. മലയാളിയായ ജോസഫ് ഷൈനാണ് 497-ാം വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഈവകുപ്പ് റദ്ദാക്കിയാല്‍ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നായിരുന്ന കേന്ദ്ര സര്‍ക്കാര്‍ വാദം. ഇത് തള്ളിക്കൊണ്ടാണ് 497-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് കോടതി ഏകസ്വരത്തില്‍ വ്യക്തമാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad