തൃശൂര്‍ (www.evisionnews.co): എസ്.കെ.എസ്.എസ്.എഫിന്റെ ഉപസമിതിയായ സൈബര്‍ വിംഗിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു. തൃശൂര്‍ പെരുമ്പിലാവ് ദാറുല്‍ ഫുര്‍ഖാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സൈബര്‍ വിംഗ് ചെയര്‍മാന്‍ അമീന്‍ കൊരട്ടിക്കര അധ്യക്ഷത വഹിച്ചു.
സൈബര്‍ വിംഗ് വൈസ് ചെയര്‍മാന്മാരായി ഇര്‍ഷാദ് ഹുദവി ബെദിര, ബാസിത്ത് അസ്അദി വായനാടിനെയും യൂനുസ് ഫൈസി വെട്ടുപാറയെയും ജോയിന്‍ കണ്‍വീനര്‍മാരായി ഹസീബ് പുറക്കാടിനെയും മുനീര്‍ പള്ളിപ്രത്തിനെയും റീസോഴ്‌സ് പ്രൊജക്റ്റിന്റെ പുതിയ കോര്‍ഡിനേറ്ററായി ഇസ്മായില്‍ അരിമ്പ്രയെയും തെരഞ്ഞെടുത്തു. ബഷീര്‍ ഫൈസി ദേശമംഗലം, ഹബീബ് ഫൈസി മണ്ണാര്‍ക്കാട്, മുബാറക് എടവണ്ണപ്പാറ, ഷഹീര്‍ ദേശമംഗലം സംബന്ധിച്ചു. വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഇര്‍ഷാദ് ഹുദവിയെ കാസര്‍കോട് മേഖലാ ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, ജംഷീര്‍ കടവത്ത്, സലിം ബെദിര, ശിഹാബ് അണങ്കൂര്‍ അഭിനന്ദിച്ചു

Post a Comment
0 Comments