കാസര്‍കോട് (www.evisionnews.co): ഇപ്രാവശ്യത്തെ സ്‌കൂള്‍ കലോത്സവം കാസര്‍കോട്ട് വെച്ച് നടത്തണമെന്ന് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ നടത്താന്‍ തീരുമാനിച്ച സ്‌കൂള്‍ കലോത്സവം പ്രളയത്തിന്റെ പാശ്ചാത്തലത്തിലാണെങ്കില്‍ പോലും കാസര്‍കോട്ട് നടത്താന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കണമെന്നും മുപ്പതു വര്‍ഷത്തിന് ശേഷം അങ്ങിനെയൊരു കലോത്സവത്തിന് വേദിയാകാന്‍ കാസര്‍കോട് പര്യാപ്തമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഇതിന് വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സ്‌കൂള്‍ മാനേജര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ യോഗം അഭിനന്ദിച്ചു. പ്രസിഡണ്ട് എന്‍.എ അബ്ദുല്‍ ഖാദിര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. അബ്ബാസ് ബീഗം, ബാലകൃഷ്ണന്‍, അസീസ് മാസ്റ്റര്‍, മുഹമ്മദ് ഷാഫി കോട്ട്, നവാസ് പാദാര്‍, അബ്ദുല്‍ സത്താര്‍ സീസണ്‍, എന്‍.എ അസ്ലം, മുസമ്മില്‍ കെ..എച്ച്. ജമാല്‍ ചക്ലി, ഖലീല്‍ കോട്ട, ഖമറുദ്ദീന്‍ ടി.എം, മുഹമ്മദലി നെല്ലിക്കുന്ന്, അബ്ദുല്‍ റഹ്മാന്‍ എന്‍.ഇ, അബ്ദുല്‍ നൗഷാദ് പിഫ, ഇഖ്ബാല്‍ കാസി സംസാരിച്ചു.
ഭാരവാഹികള്‍: അബ്ബാസ് ബീഗം (പ്രസി), ബാലകൃഷ്ണന്‍, എന്‍.ഇ അബ്ദുല്‍ റഹ്മാന്‍ (വൈസ് പ്രസി), ഷാഫി എ. നെല്ലിക്കുന്ന് (ജന. സെക്ര), മുസമ്മില്‍ കെ.എച്ച്, അബ്ദുല്‍ നൗഷാദ് പിഫ (സെക്ര), മുഹമ്മദ് ഷാഫി കോട്ട് (ട്രഷ).

Post a Comment
0 Comments