കാസര്‍കോട് (www.evisionnews.co): മുള്ളേരിയ- ബദിയടുക്ക പാതയില്‍ മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മുള്ളേരിയ പാര്‍ത്തകൊച്ചിയിലെ സ്വരാജ് (19), അടുക്കത്തെ വൈശാഖ് (18), കുംബഡാജെ മാര്‍പ്പനടുക്കയിലെ സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments