തൃക്കരിപ്പൂര്‍ (www.evisionnews.co): നടക്കാവ് രാജീവ്ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വിവിധ ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ എത്തിച്ചേര്‍ന്നു. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ചാമ്പ്യന്‍ഷിപ്പിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ എം.ടി.പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. രാവിലെ ഏഴു മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ആദ്യ മത്സരത്തില്‍ എറണാകുളം തൃശൂരുമായും രണ്ടാമത് മത്സരം ഇടുക്കി കണ്ണൂരുമായാണ്.
വൈകിട്ട് നടക്കുന്ന മൂന്നാമത് മത്സരത്തില്‍ തൃശൂര്‍ ഇടുക്കിയുമായും 4.30ന് നടക്കുന്ന നാലാം മത്സരത്തില്‍ കണ്ണൂര്‍ എറണാകുളത്തെ നേരിടും. ചൊവ്വാഴ്ച രാവിലെ ഏഴിന് തൃശൂര്‍ ജില്ലാ ടീം കണ്ണൂരിനെയും രണ്ടാം മത്സരത്തില്‍ ഇടുക്കി എറണാകുളത്തേയും നേരിടും. വൈകിട്ട് മൂന്നിന് വയനാട് ജില്ലാ ടീം ആലപ്പുഴയുമായും 4.30ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ കാസര്‍കോട് ജില്ലാ ടീം പത്തനംതിട്ടയുമായും ഏറ്റുമുട്ടും. ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായി മാച്ച് കമീഷണര്‍, സെലക്ടര്‍മാര്‍, റഫറിമാര്‍ എന്നിവര്‍ നടക്കാവിലെ രാജീവ്ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിലെത്തി.

Post a Comment
0 Comments