കാസര്‍കോട് (www.evisionnews.co): ഉളിയത്തടുക്കയിലെ എസ്.ടി.യു പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ മുഹമ്മദിനെ ജോലിക്കിടെ ഭഗവതി നഗറില്‍ പേരുചോദിച്ചു മാരകമായി അക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യാത്ത പോലീസ് അനാസ്ഥയില്‍ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ എസ്.ടി.യു ഉളിയത്തടുക്ക യൂണിറ്റ് യോഗം പ്രതിഷേധിച്ചു. കഴിഞ്ഞ തിരുവോണ നാളിലാണ് മുഹമ്മദ് അക്രമത്തിന് വിധേയനായത്. പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്നും യോഗം അറിയിച്ചു.
മോട്ടോര്‍ ഫെഡറേഷന്‍ എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സുബൈര്‍ മാര ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി.എം ഹാരിസ് ബോവിക്കാനം മുഖ്യപ്രഭാഷണം നടത്തി. റഫീഖ് ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. യു.എ അലി, മജീദ് പടിഞ്ഞാര്‍, നാസര്‍ കറാമത്ത്, ആസിഫ് പട്‌ള പ്രസംഗിച്ചു.

Post a Comment
0 Comments