ഗുവാഹത്തി (www.evisionnews.co): ബി.ജെ.പി ഭരിക്കുന്ന അസമില്‍ രണ്ടുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 4,130 ബലാത്സംഗക്കേസുകള്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട 15,000 കേസുകളും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതായി വ്യവസായ മന്ത്രി ചന്ദ്രമോഹന്‍ പട്ടോഡി പുറത്തുവിട്ട ഔദ്യോഗിക രേഖകളില്‍ പറയുന്നു. 2016ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള കണക്കാണിത്.
ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു നല്‍കി അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാറിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ് കണക്കുകള്‍. ഇതു കൂടാതെ 15, 741 തട്ടിക്കൊണ്ടുപോകലുപകള്‍, 32, 248 ഭവനഭേദനം, 2,438 കൊലപാതകം എന്നിവയും രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി രേഖകളില്‍ പറയുന്നു. ഇത് പ്രകാരം അന്ധവിശ്വാസങ്ങളുടെ പേരില്‍ 21 മരണങ്ങളും സംസംഥാനത്ത് നടന്നിട്ടുണ്ട്. 56 ഭീകരരാണ് രണ്ടു വര്‍ഷത്തിിടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ മാത്രം 161 ബലാത്സംഗം, 1544 സ്ത്രീധക്കേസുകള്‍, 1543 തട്ടിക്കൊണ്ടു പോകലുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Post a Comment
0 Comments