കാസര്‍കോട് (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യവുമായി ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രചാരണവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നവംബര്‍ 24ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യൂത്ത് ലീഗ് യുവജന യാത്രയുടെ ജില്ലയിലെ പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം. ജില്ലാ, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത്തലങ്ങളില്‍ സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
യുവജന യാത്രയുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി സമര്‍പ്പിക്കുന്ന ജില്ലയില്‍ നിന്നുള്ള വൈറ്റ് ഗാര്‍ഡ് യൂണിറ്റ് ക്യാപ്റ്റന്മാര്‍ക്ക് രണ്ടു ദിവസങ്ങളിലായി ഉദുമ മാങ്ങാട് സനാബില്‍ അക്കാദമിയില്‍ നടത്തിയ പരിശീലനം പൂര്‍ത്തിയായി. ജില്ലയില്‍ നിന്നും 1276 പേരാണ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരിശീലനത്തിന് തുടക്കംകുറിച്ച് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ പതാക ഉയര്‍ത്തി. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു
മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ സുബൈര്‍, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, ഹമീദ് മാങ്ങാട്, സി.എല്‍ റഷീദ് ഹാജി, കെ.ബി.എം ഷരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, ആബിദ് ആറങ്ങാടി, സാദിഖ് പാക്യാര, സത്താര്‍ മുക്കുന്നോത്ത് സംബന്ധിച്ചു. പരിശീലനത്തിന് വൈറ്റ് ഗാര്‍ഡ് സംസ്ഥാന വൈസ് ക്യാപ്റ്റന്‍ കെ.കെ ബദ്‌റുദ്ധീന്‍, ജില്ലാ ക്യാപ്റ്റന്‍ സി.ബി ലത്തീഫ്, ആഷിഖ് പാലക്കാട്, സിറാജ് തിരൂര്‍, ഇബ്രാഹിം പള്ളംങ്കോട് നേതൃത്വം നല്‍കി.

Post a Comment
0 Comments