Type Here to Get Search Results !

Bottom Ad

വോളിബോള്‍ താര നിഖിലിനു വേണ്ടി അവര്‍ കളിച്ചു: സമാഹരിച്ചത് രണ്ടു ലക്ഷത്തോളം രൂപ

 
കാസര്‍കോട് (www.evisionnews.co): വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും അഭിരമിക്കുന്ന യുവത്വങ്ങളില്‍ നിന്നും വ്യത്യസ്തമായി പെരിയങ്ങാനത്ത് കേവലം മൂന്നാഴ്ച മുമ്പ് രൂപപ്പെട്ട ഫ്രണ്ട്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മ പ്രിയ കൂട്ടുകാരന്‍ നിഖിലിന് വേണ്ടി നടത്തിയ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ സമാഹരിക്കാനായത് രണ്ടു ലക്ഷത്തോളം രൂപ. ജില്ലയിലെ മികച്ച വോളിബോള്‍ താരമായ നിഖില്‍ നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ചികിത്സയിലാണ്. സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന കുടുംബത്തെ തങ്ങളാല്‍ ആവുംവിധം സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച കളിക്കൂട്ടുകാര്‍ക്ക് ലഭിച്ച പ്രതികരണം അമ്പരപ്പ് ഉളവാക്കുന്നതായിരുന്നു. സാധാരണ ഗതിയില്‍ 20ല്‍ താഴെ ടീമുകളുടെ പങ്കാളിത്തം ഉണ്ടാകേണ്ടയിടത്ത് നിഖിലിന് വേണ്ടി ബൂട്ട് കെട്ടിയത് 80ഓളം ടീമുകള്‍.
 
വലിയൊരു ജനാവലി തന്നെ കാണികളായി എത്തിയിരുന്നു. അത്യന്തം വാശിയേറിയ മത്സരങ്ങളുടെ അവസാന റൗണ്ട് അടുത്ത ഞായറാഴ്ച നടക്കും. ഇന്നലെ നടന്ന ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ചികിത്സാ സഹായത്തിന്റെ ആദ്യ ഗഡുവായി ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ നിഖിലിന്റെ പിതാവ് ബാലകൃഷ്ണന് കൈമാറി. പ്രവാസി കൂട്ടായ്മയുടെ ധനസഹായവും ചടങ്ങില്‍ നല്‍കി. കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എ. വിധു ബാല മുഖ്യാതിഥിയായി. സന്തോഷ് ട്രോഫി താരം കെ.പി രാഹുല്‍, നീലേശ്വരം എസ്.ഐ പി. നാരായണന്‍, അഡ്വ. കെ.കെ നാരായണന്‍, വാര്‍ഡ് മെമ്പര്‍മാരായ എന്‍. സിന്ധു, ലിസി വര്‍ക്കി, എം.വി രതീഷ്, ഹരീഷ് കുമാര്‍, സി. ദിനേശന്‍ സംസാരിച്ചു. റാഷിദ് പെരിയങ്ങാനം അധ്യക്ഷത വഹിച്ചു. ഷോബി ഫിലിപ്പ് സ്വാഗതവും ടി. സുധീഷ് ബാബു നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad