കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനോട് വലിയൊരു വിഭാഗം ജീവനക്കാര്‍ നോ പറഞ്ഞതിന് പിന്നാലെ ചാലഞ്ചില്‍ പങ്കെടുക്കണമെന്നും പൊലീസുകാരുടെ അവകാശങ്ങളും അനൂകൂല്യങ്ങളും സഹായങ്ങളും സര്‍ക്കാറിന്റെ ഔദാര്യങ്ങളാണെന്നുമുള്ള കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ വിവാദ സര്‍ക്കുലറിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജീവനക്കാരുടെ ന്യായമായും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെയും അനുകൂല്യങ്ങളെയും സര്‍ക്കാരിന്റെ ഔദാര്യമായി വ്യാഖ്യാനിച്ച് സര്‍ക്കാരിന്റെ സാലറി ചാലഞ്ചിനോട് നോ പറഞ്ഞ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ജില്ലാ പൊലീസ് ചീഫ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
പുതിയ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കെ. നീലകണ്ഠന്‍, എ.എം കടവത്ത്, മൂസ ബി. ചെര്‍ക്കള, കരുണ്‍താപ്പ, നാഷണല്‍ അബ്ദുല്ല, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കെ. ഖാലിദ്, ആര്‍. ഗംഗാധരന്‍, കെ.ടി സുഭാഷ് നാരായണന്‍, രാജീവന്‍ നമ്പ്യാര്‍, ഹനീഫ് ചേരങ്കൈ, ഉബൈദുള്ള കടവത്ത്, ഉസ്മാന്‍ കടവത്ത്, വട്ടയകാട് മഹമൂദ്, അഷ്‌റഫ് എടനീര്‍, അഡ്വ: വി.എം മുനീര്‍, ബി.കെ അബ്ദുസമദ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഹാരിസ് പട്‌ള, നാസര്‍ ചായന്റടി, സഹീര്‍ ആസിഫ്, നാം ഹനീഫ, അബ്ദുള്ള ഹാജി, വിജയന്‍ കണ്ണീരം, സിലോണ്‍ അഷ്‌റഫ്, സിദ്ധീഖ് സന്തോഷ് നഗര്‍ നേതൃത്വം നല്‍കി.

Post a Comment
0 Comments