(www.evisionnews.co) ഫ്രാന്‍സുമായി റഫേല്‍ ഇടപാട് ഉറപ്പിക്കാനായി പ്രധാനമന്ത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ചെയ്തതിന് ചെലവാക്കിയ തുക 31.26 കോടി രൂപ. 2015 ല്‍ ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രയ്ക്ക് വിമാനം ചാര്‍ട്ട് ചെയ്ത തുകയാണ് ഇത്.
അധികാരത്തിലെത്തിയതിന് ശേഷം മോദി നടത്തിയ വിദേശ യാത്രയ്ക്കായി വിമാനം ചാര്‍ട്ട് ചെയ്ത വകയില്‍ മാത്രം ആകെ ചെലവായത് 378 കോടി രൂപയാണ്. 2014 മേയില്‍ അധികാരത്തിലെത്തിയതിന് ശേഷം നടത്തിയ 44 അന്തര്‍ദേശീയ യാത്രയ്ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള ഡാറ്റ വ്യക്തമാക്കുന്നു.
2018 ജനുവരിക്ക് ശേഷമുള്ള കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ജനുവരിയില്‍ നടത്തിയ സ്വിസ് യാത്രക്ക് ശേഷം ആറുരാജ്യങ്ങള്‍ കൂടി മോദി സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ വിവരങ്ങള്‍ പിഎംഒ സെറ്റില്‍ ലഭ്യമല്ല. 2014 നവംമ്പറില്‍ നടത്തിയ മ്യാന്‍മര്‍, ഓസ്ര്ത്രേല്യ, ഫിജി യാത്രകളാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ചെലവേറിയ യാത്ര.

Post a Comment
0 Comments