കാസര്‍കോട് (www.evisionnews.co): നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച റിട്ട. സബ്. രജിസ്ട്രാര്‍ മരിച്ചു. റിട്ട. സബ് രജിസ്ട്രാര്‍ എരിയായിലെ സി. മൂസ കുഞ്ഞി (72)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട മൂസ കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു. പരേതനായ ഇസ കുട്ടി അബ്ബാസിന്റെ മകനാണ്. ഭാര്യ: സുഹറ. മക്കള്‍: സുല്‍ഫിക്കര്‍ അലി, സുല്‍ബാനു. മരുമക്കള്‍: അഷ്റഫ് ബേവിഞ്ച, സലീന. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി, ബീവി ചൂരി, നബീസ എരിയാല്‍, പരേതനായ മുഹമ്മദ്. 18 വര്‍ഷത്തോളം പള്ളം റോഡില്‍ ആധാരം രജിസ്ട്രാര്‍ ഓഫീസ് നടത്തി വരികയായിരുന്നു. ഖബറടക്കം 12 മണിയോടെ എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Post a Comment
0 Comments