കാസര്‍കോട് (www.evisionnews.co): കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുമാനങ്ങള്‍ക്കും ഭരണഘടനക്കും വിരുദ്ധമായി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ തെറ്റിദ്ധരിപ്പിച്ചു ഫണ്ട് തിരിമറി നടത്തിയ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടിഎച്ച് മുഹമ്മദ് നൗഫലിനെ തിരെ നടപടിയാവശ്യപ്പെട്ട് മുന്‍ കേരളാ ക്രിക്കറ്റ് താരം.
സ്വന്തം ലാഭേച്ചയോടെ സ്വന്തം കച്ചവട സ്ഥാപനത്തില്‍ നിന്നും വഴിവിട്ട് ക്രിക്കറ്റ് ഉപകരണങ്ങള്‍ വാങ്ങിച്ചു കൂട്ടുകയും അനധികൃതമായി സ്വന്തം കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിച്ച് ഇതിനു വഴിയൊരുക്കിയ കെസിഎക്കും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയ നൗഫലിനെ തല്‍സ്ഥാനത്തില്‍ നിന്നും പുറത്താക്കണമെന്നും മുന്‍ കേരളാ ക്രിക്കറ്റ് താരവും ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ രജിസ്ട്രേഡ് കളിക്കാരനുമായ മുഹമ്മദ് അലി ഫത്താഹ് കെ.സി.എ സെക്രട്ടറിക്കും ഓംബുഡ്സ്മാനും ബിസിസിഎ- സി.ഒ. എ വിനോദ് റായിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. ക്രിമിനലായും സിവിലായും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Post a Comment
0 Comments