ഉദുമ (www.evisionnews.co): ഉദുമ പഞ്ചായത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവരെയും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരെയും പങ്കെടുപ്പിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തലമുറ സംഗമം നടത്താന്‍ ഉദുമക്കാര്‍ കൂട്ടായ്മ യോഗം തീരുമാനിച്ചു.
ഡോ: സാലിഹ് മുണ്ടോള്‍, നഴ്‌സ് ഓമന (ആതുര സേവനം), താര കോരന്‍ (ഹോട്ടല്‍), കുണ്ടില്‍ രാമന്‍ (കാര്‍ ഡ്രൈവര്‍), കുഞ്ഞിരാമന്‍ മുക്കുന്നോത്ത് (ബാര്‍ബര്‍), സുരേഷ് ബാബു (സ്വകാര്യ ബസ് കണ്ടക്ടര്‍), ടി.വി ദാമോദരന്‍ കൊക്കാല്‍ (ടൈലര്‍), അമ്മിണി കുഞ്ഞിരാമന്‍ (കര്‍ഷകന്‍), എസ്. ഹസൈനാര്‍ (കച്ചവടം), നാരായണന്‍ (നെയ്ത്ത് തൊഴിലാളി), കുഞ്ഞിരാമന്‍ വൈദ്യര്‍ വെടിത്തറക്കാല്‍ (പാരമ്പര്യ വൈദ്യന്‍), മുഹമ്മദ് ഉദുമ (പാമ്പ് പിടുത്തം) എന്നിവരെ തലമുറ സംഗമത്തില്‍ ഉപഹാരം നല്‍കി ആദരിക്കും.
ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലെ ഓസോണ്‍ ചങ്ങായീസ്@ 79 ജി.എച്ച്.എസ് ഉദുമ മരച്ചുവട്ടില്‍ ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മ അംഗം കെ.എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഫറൂഖ് കാസ്മി സ്വാഗതം പറഞ്ഞു. അഡ്മിനര്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ, കെ.എ ഷുക്കൂര്‍, സി.കെ കണ്ണന്‍ പാലക്കുന്ന്, കെ.വി ബാലകൃഷ്ണന്‍, ടി.വി മധുസൂദനന്‍, എന്‍. ജ്യോതി, കെ.വി തങ്കമണി, മോഹനന്‍ മാങ്ങാട്, സുകുപള്ളം, അനീഷ് പണിക്കര്‍, സുധില്‍ അലാമി, ടി.വി ബാലകൃഷ്ണന്‍, എന്‍. ശെല്‍വരാജ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment
0 Comments