പള്ളിക്കര (www.evisionnews.co): വിദ്യാഭ്യാസ പരമായും സാമൂഹികമായും പാര്‍ശ്വവല്‍കരിക്കപ്പെട്ട സമുദായത്തെ വിദ്യാഭ്യാസ നവോത്ഥാനത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെന്ന് മുസ്ലിം ലീഗ് സംസ്ഥന ട്രഷറര്‍ സി.ടി അഹമ്മദലി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് കഴിവുറ്റ ഭരണാതികാരിയായി എല്ലാ സമൂഹത്തിന്റെയും ആദരവ് ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു.
യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി പള്ളിക്കരയില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണവും വൈറ്റ്ഗാര്‍ഡ് സംഘവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറായി തെരഞ്ഞെടുക്കപ്പെട്ട സി.ടി അഹമ്മദലിയെ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍ ഷാളണിയിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ അനുസ്മരണം പ്രഭാഷണം നടത്തി. ഹനീഫ കുന്നില്‍, പി.എ അബൂബക്കര്‍ ഹാജി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, മൗവ്വല്‍ ആമു, അബ്ബാസ് കൊളച്ചപ്പ്, സിദ്ധീഖ് ബോവിക്കാനം, അസ്ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, ടി.കെ ഹസീബ്, എം.ബി ഷാനവാസ്, ആഷിഫ് മാളികെ, ഷഫീഖ് മയിക്കുഴി, ഖാദര്‍ ആലൂര്‍, ഷംസുദ്ധീന്‍ ചിറാക്കല്‍, ബി.കെ നൗഷാദ്, ഷരീഫ് മല്ലത്ത്, റാഷിദ് കല്ലിങ്കാല്‍, ദാവൂദ് പള്ളിപ്പുഴ, കെ.എ യൂസഫ്, സുലുവാന്‍ ചെമ്മനാട്, ആഷിഖ് റഹ്മാന്‍ സംബന്ധിച്ചു.

Post a Comment
0 Comments