ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി 2018-21 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡണ്ട് അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സാജിദ് അബൂബക്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കേന്ദ്ര കമ്മിറ്റി ജനറല്‍ ഇബ്രാഹിം എളേറ്റില്‍, ഹുസ്സൈനാര്‍ ഹാജി എടച്ചാക്കൈ, എം.എ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെര്‍ക്കള, മുനീര്‍ ചെര്‍ക്കള, ടി.ആര്‍ ഹനീഫ, ഹസൈനാര്‍ ബിജന്തടുക്കം, അഡ്വ. ഖലീല്‍ ഇബ്രാഹിം, റഷീദ് ഹാജി കല്ലിങ്കാല്‍, സലാം കന്യപ്പാടി, യൂസഫ് മുക്കൂട്, കെ.പി അബ്ബാസ്, റാഫി പള്ളിപ്പുറം, ജബ്ബാര്‍ തെക്കില്‍, റിയാസ് മുല്ലച്ചേരി, ഷബീര്‍ കീഴൂര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഇസ്മായില്‍ നാലാംവാതുക്കല്‍ (പ്രസി), ഹാഷിം മഠത്തില്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഖാലിദ് മല്ലം, അസ്ലം പാക്യാര, അഷ്‌റഫ് അലി പള്ളങ്കോട് (വൈസ്. പ്രസി), ഷബീര്‍ കീഴൂര്‍ (ജന. സെക്ര), ഷംസീര്‍ അഡൂര്‍ (ഓര്‍ഗ. സെക്ര), ആരിഫ് ചെരുമ്പ, മുനീര്‍ പള്ളിപ്പുറം, ജമാല്‍ മുണ്ടക്കൈ, റൗഫ് കെ.ജി.എന്‍ (ജോ. സെക്ര), സി.എ ബഷീര്‍ പള്ളിക്കര (ട്രഷ).

Post a Comment
0 Comments