കാസര്‍കോട് (www.evisionnews.co): പെരിയ കേന്ദ്ര സര്‍വകലശാലയില്‍ അധികാരികളുടെ കാവി വല്‍ക്കരണത്തിനും ദളിത് വേട്ടക്കെതിരെയും എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 17ന് തിങ്കളാഴ്ച രാവിലെ 11ന് സര്‍വകശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബി.ജെ.പി യുടെയും ആര്‍.എസ്.എസിന്റെയും തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന വൈസ് ചാന്‍സിലറുടെ നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. നിസാര കാര്യങ്ങള്‍ക്ക് അധികാരം ഉപയോഗിച്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കേസും മറ്റു നടപടികള്‍ സ്വീകരിക്കുകയും തെറ്റുകള്‍ ചൂണ്ടികാട്ടുന്ന സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ സ്വീകരികുന്ന സര്‍വകലാശാല അധികാരികളുടെ തെമ്മാടിത്തരം വച്ച് പൊറുപ്പിക്കില്ലെന്ന് എംഎസ്എഫ് സെക്രട്ടറിയേറ്റ് യോഗം അറിയിച്ചു.
എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മുനീര്‍ ഹാജി, എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ.എ, ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ അലൂര്‍, ജാബിര്‍ തങ്കയം, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, നഷാത് പരവനടുക്കം, അനസ് എതിര്‍ത്തോട്, അസ്ഹറുദ്ധീന്‍ മണിയനോടി, നവാസ് കുന്‍ജാര്‍, സൈഫുദ്ധീന്‍ തങ്ങള്‍, സവാദ് അംഗടിമുഗര്‍, ഉനൈസ് മുബാറക്, ജംഷീദ് മൊഗ്രാല്‍ സംസാരിച്ചു.

Post a Comment
0 Comments