കാസര്‍കോട് (www.evisionnews.co): കാറില്‍ പോവുകയായിരുന്ന ദമ്പതികളെയും മകളെയും തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ചതായി പരാതി. ഉദുമ കാപ്പില്‍ സ്വദേശി മുഹമ്മദ് കുഞ്ഞി, ഭാര്യ തൈകടപ്പുറത്തെ സീനത്ത്, 17കാരിയായ മകള്‍ എന്നിവരെയാണ് മൂന്നംഗ ക്വട്ടേഷന്‍ സംഘം പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. മുഹമ്മദും ഭാര്യയും മകളും തൈക്കടപ്പുറത്തെ സഹോദരിയുടെ വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ കെ.എല്‍ 60 എം 2114 സ്വിഫ്റ്റ് കാറില്‍ വന്ന സാബിറും മറ്റു മൂന്നുപേരും ഇവരുടെ കാറിന്റെ പിറകില്‍ ഇടിച്ച് നിര്‍ത്തുകയും മൂവരെയും കാറില്‍ നിന്നും വലിച്ചിറക്കി പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ നീലേശ്വരം എസ്.ഐ ശ്രീദാസനും സംഘവും സാബിറിനെ അറസ്റ്റു ചെയ്തു.

Post a Comment
0 Comments