കാസര്‍കോട് (www.evisionnews.co): കാസര്‍കോട് പാര്‍ലമെന്റ് നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സെപ്തമ്പര്‍ 15ന് രാവിലെ പത്തു മണിക്ക് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേരും. യു.ഡി.എഫിന്റെ മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.
കണ്‍വെന്‍ഷനില്‍ മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുനിസിപ്പല്‍- പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, യൂത്ത് ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, വനിതാലീഗ്, കര്‍ഷക സംഘം, പ്രവാസി ലീഗ്, ദളിത് ലീഗ്, ലോയേര്‍സ് ഫോറം, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, കെ.എം.സി.സി.യുടെ നാട്ടിലുള്ള സംസ്ഥാന- ജില്ലാ- നിയോജക മണ്ഡലം ഭാരവാഹികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment
0 Comments