Type Here to Get Search Results !

Bottom Ad

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ല: കൂടുതല്‍ തെളിവുകള്‍ പുറത്ത്


(www.evisionnews.co) ഇന്ത്യന്‍ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ സൂക്ഷിച്ചിരിക്കുന്ന ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും, ആധാര്‍ നമ്പര്‍ കിട്ടിയാല്‍ പോലും ആര്‍ക്കും വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കില്ലെന്നുമാണ് ആധാറിന്റെ നടത്തിപ്പുകാരായ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഎ) അവകാശപ്പെടുന്നത്. എന്നാല്‍, ഇതെല്ലാം വെറും പൊള്ളവാദങ്ങളാണെന്നാണ് ഹഫിങ്ടണ്‍പോസ്റ്റിന്റെ ഇന്ത്യന്‍ പതിപ്പ് നടത്തിയ മൂന്ന് മാസക്കാലത്തെ അന്വേഷണത്തില്‍ ഇടയില്‍ പുറത്തു വന്നിരിക്കുന്നത്.

ആധാര്‍ സോഫ്റ്റുവെയറിലേക്ക് ആര്‍ക്കും നുഴഞ്ഞു കയറാനായി 2500 രൂപ മുടക്കി സോഫ്റ്റുവെയര്‍ പാച്ച് വാങ്ങിയാല്‍ ഇന്ത്യയിലെ മുഴുവന്‍ ആളുകളുടെയും വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ സാധിക്കും. ആധാര്‍ സോഫ്റ്റുവെയര്‍ സുരക്ഷിതമല്ലെന്ന് ഇന്ത്യയിലെയും വിദേശത്തെയും ഉള്‍പ്പെടെ വിദഗ്ധരെ ഉദ്ധരിച്ചാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സോഫ്റ്റുവെയര്‍ പാച്ച് ഈ വിദഗ്ധര്‍ക്ക് നല്‍കുകയും ആധാര്‍ സോഫ്റ്റുവെയറിന്റെ കോഡ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ഹഫിങ്ടണ്‍പോസ്റ്റ് ചെയ്തത്.

യൂട്യൂബില്‍ ഉള്‍പ്പെടെ ആധാര്‍ സോഫ്റ്റുവെയറിന്റെ സുരക്ഷാ കവചങ്ങള്‍ എങ്ങനെ മറികടക്കാം എന്നതിന്റെ സ്റ്റെപ്പ് ബൈ സ്റ്റൈപ്പ് നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന ടൂട്ടോറിയല്‍ വീഡിയോകളുണ്ട്. ബേസിക് കോഡിങ് അറിയാവുന്ന ആര്‍ക്കും ഈ സുരക്ഷകള്‍ മറികടക്കാന്‍ സാധിക്കുമെന്നാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആധാര്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടക്കാന്‍ ഉദ്ദേശിച്ച് ഡെവലപ് ചെയ്ത സോഫ്റ്റുവെയര്‍ പാച്ചുകളാണ് ഓണ്‍ലൈനില്‍ ഉള്ളതെന്നും അവരുടെ ഉദ്ദേശ്യം തന്നെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തലാണെന്നും ഹഫിങ്ടണ്‍ പോസ്റ്റ് പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad