കാസര്‍കോട് (www.evisionnews.co): വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെമ്മനാട് മുണ്ടാങ്കുലത്ത് താമസക്കാരനായ വിദ്യാനഗര്‍ ചാലയിലെ അഹമ്മദ് ഫൈസലിനെ (34)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെമ്മനാട് മുണ്ടാങ്കുലം റൈറ ഹൗസില്‍ പി.എച്ച് അബ്ദുല്‍ ലത്വീഫിന്റെ ഭാര്യ ജമീല (60)യാണ് അക്രമത്തിനിരയായത്. ലത്തീഫ് പള്ളിയില്‍പോയ സമയം വീട്ടില്‍ തനിച്ചായിരുന്ന ജമീലയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി കഴുത്തിലുണ്ടായിരുന്ന മാല കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

Post a Comment
0 Comments