ന്യൂഡല്‍ഹി (www.evisionnews.co): പി.കെ ബഷീര്‍ എം.എല്‍.എക്കെതിരായ കേസ് തുടരുമെന്ന് സുപ്രിം കോടതി. എം.എല്‍.എക്കെതിരായ ഭീഷണി പ്രസംഗത്തിനെതിരായ കേസാണ് നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞത്. 2008ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ സുപ്രിം കോടതി റദ്ദാക്കിയത്. കേസ് റദ്ദാക്കാന്‍ അനുമതി നല്‍കിയ മജിസ്ട്രേറ്റ് കോടതി വിധിയും സുപ്രിം കോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ ആകുമോ എന്ന കാര്യം മജിസ്ട്രേറ്റ് കോടതി വീണ്ടും പരിശോധിക്കണം. അയ്യൂബ് എന്നയാളാണ് കേസ് റദ്ദാക്കിയ നടപടിക്കെതിരേ സുപ്രിം കോടതിയെ സമര്‍പ്പിച്ചത്.
2008 നവംബറില്‍ മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ അധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍ കൊലപാതക കേസിലെ സാക്ഷികളെ പി.കെ ബഷീര്‍ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. പാഠപുസ്തക വിവാദത്തില്‍ യൂത്ത് ലീഗ് നടത്തിയ സമരത്തില്‍ പ്രധാന അധ്യാപകന്‍ ജെയിംസ് അഗസ്റ്റിനെ കൊല്ലപ്പെട്ട കേസില്‍ സാക്ഷി പറയാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്ന് എന്നായിരുന്നു പി.കെ ബഷീറിന്റെ വിവാദ പ്രസംഗം.

Post a Comment
0 Comments