കാസര്‍കോട് (www.evisionnews.co): പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ബീവറേജ് കടയിലെ കാവല്‍ക്കാരനായ 45കാരന്‍ അറസ്റ്റില്‍. പടുപ്പില്‍ വാടക കോര്‍ട്ടേഴ്‌സില്‍ താമസക്കാരനായ രവീന്ദ്രന്‍ (45)നെയാണ് കാസര്‍കോട് സ്പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി ഹരിചന്ദ്ര നായിക്ക് അറസ്റ്റ് ചെയ്തത്. ബന്തടുക്ക ബീവറേജസ് കോര്‍പ്പറേഷനിലെ രാത്രി കാവല്‍ക്കാരനാണ് രവീന്ദ്രന്‍.
രണ്ടുദിവസം മുമ്പാണ് കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്. മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതായി പെണ്‍കുട്ടി മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതോടെയാണ് പീഡനത്തിനിരയായതായി വ്യക്തമായത്. മാതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് രവീന്ദ്രനെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പോക്‌സോ, പട്ടികജാതി പട്ടികവര്‍ഗത്തില്‍പെട്ടവര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ്് ചെയ്തു.

Post a Comment
0 Comments