അഹമ്മദാബാദ് (www.evisionnews.co): ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ നരോദ പ്രദേശത്താണ് സംഭവം. മൃതദേഹങ്ങളുടെ സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ദുര്‍മന്ത്രവാദത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കുറിപ്പില്‍ പറയുന്നു. കുനാല്‍ ത്രിവേദി (50), ഭാര്യ കവിത ത്രിവേദി (45), മകള്‍ ശ്രിന്‍ ത്രിവേദി (16) എന്നിവരെയാണ് നരോദയിലുള്ള വീട്ടില്‍ നിന്നും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുനാല്‍ എഴുതിയ ആത്മഹത്യ കുറിപ്പാണ് കണ്ടെടുത്തതെന്ന് പോലീസ് പറയുന്നു.
ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് കുറിപ്പില്‍ ഉണ്ടായിരുന്നതെന്നും പോലീസ് വ്യക്തമാക്കി. കൈയ്യക്ഷരം കുനാലിന്റേത് തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി ആത്മഹത്യ കുറിപ്പ് ഫോറന്‍സിക് ലാബോറട്ടറിയില്‍ പരിശോധനയ്ക്ക് അച്ചിരിക്കുകയാണ്. തന്റ മേല്‍ ആരോ ദുര്‍മന്ത്രവാദം ചെയ്യുന്നുണ്ടെന്നും അതിന്റെ നിയന്ത്രണത്തിലാണ് താന്‍ എ്ന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ കുനാലിന്റെ മദ്യപാനമാണ് ഇങ്ങനെ തോന്നിക്കുവാന്‍ കാരണം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ മദ്യപാനവും ദുര്‍മന്ത്രവാദത്തെ തുടര്‍ന്നാണെന്ന് കുനാല്‍ കുറിപ്പില്‍ പറയുന്നു. തങ്ങളുടെ കുടുംബത്തിന് യാതൊരു സാമ്പത്തിക നഷ്ടങ്ങളും ഉണ്ടായിട്ടില്ലെന്നും പറയുന്നു.

Post a Comment
0 Comments