Type Here to Get Search Results !

Bottom Ad

ഒരു വര്‍ഷത്തിനുള്ളില്‍ പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കുമെന്ന് സ്വാമി നിത്യാനന്ദ


ചെന്നൈ (www.evisionnews.co): ഒരു വര്‍ഷത്തിനുള്ളില്‍ തമിഴും സംസ്‌കൃതവും സംസാരിക്കുന്ന പശുക്കളെ വികസിപ്പിച്ചെടുക്കുമെന്ന അവകാശ വാദവുമായി സ്വാമി നിത്യാനന്ദ. ഇത് എങ്ങനെ കഴിയുമെന്ന ചോദ്യത്തിന് മാനുഷികബോധമണ്ഡലത്തിനപ്പുറമുള്ള കണ്ടുപിടുത്തമാണെന്നായിരുന്നു നിത്യാനന്ദയുടെ മറുപടി. ഞങ്ങള്‍ ഈ കണ്ടുപിടുത്തത്തിന് അരികിലാണ്. ശാസ്ത്രത്തിലൂന്നിയ കണ്ടുപിടുത്തം തന്നെയാണ് ഇത്. ഞാനിത് തെളിയിച്ചിരിക്കും സ്വാമി നിത്യാനന്ദ പറഞ്ഞു.

കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളതുപോലെയുള്ള ചില ആന്തരിക അവയങ്ങള്‍ ഇല്ല. എന്നാല്‍ മാനുഷിക മണ്ഡലത്തിനപ്പുറമുള്ള ചില ഇടപെടലുകളിലൂടെ അവയുടെ ശരീരത്തിലെ ചില അവയവങ്ങളെ ഇത്തരത്തില്‍ രൂപപ്പെടുത്തിയെടുക്കാനാവും. ശാസ്ത്രീയമായും വൈദ്യശാസ്ത്രപരമായും ഞാന്‍ അത് തെളിയിച്ചുതരാം നിത്യാനന്ദ പറഞ്ഞു. താന്‍ കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ മുഖാന്തരം ഇത്തരത്തിലൊരു പരീക്ഷണം നടത്തിയെന്നും അത് വിജയകരമായതിനാലാണ് ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ തയ്യാറായതെന്ന് നിത്യാനന്ദ പറയുന്നത്. നിങ്ങള്‍ക്കാര്‍ക്കുമിത് വിശ്വസിക്കാന്‍ കഴിയുന്നുണ്ടാകില്ല. എന്നാല്‍, ഒരു വര്‍ഷം കൊണ്ട് ഞാനിത് തെളിയിച്ചുതരാം. നിങ്ങള്‍ കാത്തിരിക്കൂ സ്വാമി കൂട്ടിച്ചേര്‍ത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad