(www.evisionnews.co) വെല്ലിംഗ്ടണില്‍ റണ്‍വേയില്‍ ഇറങ്ങേണ്ട വിമാനം ഇറങ്ങിയത് കായലില്‍. യാത്രക്കാരെല്ലാം കരയ്ക്കടുത്തത് ബോട്ടുകളുടെ സഹായത്തോടെയും നീന്തിയും. എയര്‍ നിഗുനി 737-800 എന്ന വിമാനമാണ് വെള്ളിയാഴ്ച കായലിലിറങ്ങിയത്. മൈക്രോനേഷ്യയിലെ ദ്വീപിലെ വെനോ വിമാനത്താവളത്തിലിറങ്ങേണ്ട വിമാനമാണ് ചുക് കായലില്‍ ഇറങ്ങിയത്.
ബോട്ടുകളില്‍ യാത്രക്കാരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പാപുവ ന്യൂ ഗിനിയയുടെ ആഭ്യന്തര വിമാനമാണ് എയര്‍ നിയുഗിനി. 36യാത്രക്കാരുമായി പറന്ന വിമാനം രാവിലെയാണ് കായലില്‍ ഇറങ്ങിയത്. മുഴുവന്‍ യാത്രക്കാരും 11ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നും അധികൃതര്‍ അറിയിച്ചു.

Post a Comment
0 Comments