തിരുവനന്തപുരം (www.evisionnews.co): ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ജല്ലിക്കെട്ട് നിരോധിച്ച പോലുള്ള 'ദുര്‍വിധി'യാവരുതേ എന്നാണ് തന്റെ പ്രാര്‍ഥനയെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചിരുന്നു. എന്നിട്ട് പ്രക്ഷോഭം മൂലം വിധി തിരുത്തേണ്ടിവന്നു. അതുപോലെ തന്നെ ശബരിമല വിധിയിലും സംഭവിക്കുമെന്നും പി.സി. ജോര്‍ജ് പാലക്കാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വിശ്വാസ കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം. സ്ത്രീ പ്രവേശന കേസിന്റെ വിധിയില്‍ വിയോജന കുറിപ്പ് എഴുതിയ ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് തനിക്കെന്നും പി.സി ജോര്‍ജ് പറഞ്ഞു. ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകള്‍ ആനകുത്തിയും പാമ്പ് കടിച്ചും ചാകരുത്. വിശ്വാസപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

Post a Comment
0 Comments