കാസര്‍കോട് (www.evisionnews.co): ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി മുഖേന ബെള്ളൂര്‍ പഞ്ചായത്തിലെ പള്ളപ്പാടിയില്‍ നിര്‍മിച്ച എട്ടാമത് ബൈത്തുറഹ്്മ കൈമാറി. പഞ്ചായത്ത് ലീഗ് സംഘടിപ്പിച്ച ചടങ്ങില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.
എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. മുനീര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുറസാക്ക് എം.എല്‍.എ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുസ ബി. ചെര്‍ക്കള, ഹനീഫ് ചെര്‍ക്കള, സി.ബി അബ്ദുല്ല, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, അബ്ദുല്‍ റഹ്്മാന്‍ ഹാജി പട്‌ള, അഷ്‌റഫ് എടനീര്‍, സഹീര്‍ അസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, സലീം ചെരങ്കൈ, മഹമൂദ് കുളങ്കര, ഇബ്രാഹിം മദക്കം, ഷംസുദീന്‍ കിന്നിംഗാര്‍, എസ്.കെ അബ്ബസലി, അസീസ് കൊട്ടി, ഇബ്രാഹിം, എന്‍.ബി മുഹമ്മദ്, മുസ ഹാജി, യൂസഫ് ഹാജി, ഇബ്രാഹിം നാട്ടക്കല്ല്, എന്‍.എച്ച് മുഹമ്മദ്, എസ്.കെ മുഹമ്മദ്, അഷ്‌റഫ് കരോടി, ഇ.കെ മുഹമ്മദ്, അബ്ദുല്‍ റഹ്്മാന്‍ സംസാരിച്ചു.
Post a Comment
0 Comments