കാസര്‍കോട് (www.evisionnews): സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ സമരപോരാട്ടം തുടരുമെന്നും ഇനിയും അന്വേഷണം പ്രഹസനമായി കൊണ്ടു പോകുകയാണെങ്കില്‍ പ്രക്ഷോഭ സമരങ്ങള്‍ സംസ്ഥാന തലത്തില്‍ ശക്തമാക്കുമെന്നും കാസര്‍കോട്ട് നടന്ന രാപകല്‍ സമരം പ്രഖ്യാപിച്ചു. സി.എം അബ്ദുല്ല മൗലവി കൊല്ലപ്പെട്ടിട്ട് എട്ടുവര്‍ഷം കഴിഞ്ഞെങ്കിലും കേസ് അന്വേഷണമെന്ന പേരില്‍ സി.ബി.ഐ നടത്തുന്ന നാടകം അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച രാപകല്‍ സമരം സമസ്ത ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി.
മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ ഖാദര്‍ അസ്അദി, അബൂബക്കര്‍ സാലൂദ് നിസാമി, സി.എ മുഹമ്മദ് ഷാഫി, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കല്ലട്ര, സി. അബ്ദുല്ല മുസ്ലിയാര്‍, സി.എം.എ ജലാല്‍, അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, ടി.ഡി.കബീര്‍, അഹമ്മദ് ഷാഫി ദേളി, ഉബൈദുല്ല കടവത്ത്, അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദര്‍ സഅദി, ഉസ്മാന്‍ കടവത്ത്, അബ്ദുല്‍ റഹിമാന്‍ ഹാജി, സി.കെ സുബൈര്‍, അഷ്റഫ് എടനീര്‍, മുഹമ്മദ് റാഷിദ് ഹുദവി, സുബൈര്‍ ദാരിമി, അബൂബക്കര്‍ ഉദുമ സംസാരിച്ചു. നാളെ രാവിലെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം താഖാ അഹമ്മദ് അല്‍അസ്ഹരി ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments