കാസര്‍കോട് (www.evisionnews.co): പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അഞ്ചു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചൗക്കി കെ.കെ പുറത്തെ ഷുക്കൂറിന്റെ മകന്‍ അബ്ദുല്‍ അന്‍സാരി (17)ക്കാണ് മര്‍ദനത്തിനിരയായത്. അന്‍സാരിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അന്‍സാരി. കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി ഷര്‍ട്ട് ഊരണമെന്നും താടി വടിക്കണമെന്നും ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കേസ്.

Post a Comment
0 Comments