കാസര്‍കോട് (www.evisionnews.co): കാര്‍ നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് ഗൃഹനാഥന്‍ മരിച്ചു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ ടി. അമ്പു- ചോമു ദമ്പതികളുടെ മകന്‍ ഇ.ടി ഗോപീകൃഷ്ണനാ (68)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.45 മണിയോടെ എരിഞ്ഞിപ്പുഴയിലെ വീട്ടില്‍ നിന്നും ബോവിക്കാനത്തേക്ക് വരുന്നതിനിടെ എരിഞ്ഞിപ്പുഴ ബീട്ടിയടുക്കം വളവിലാണ് അപകടം.
ഗോപീകൃഷ്ണന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. വഴിയില്‍ ബോവിക്കാനത്തേക്ക് പോകാന്‍ കയറിയ എരിഞ്ഞിപ്പുഴയിലെ പ്രവീണ്‍ കുമാറിന്റെ ഭാര്യ സജിനയ്ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെപ്തംബര്‍ 11ന് പരിശോധനക്കായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് പോകാനിരിക്കുകയായിരുന്നു. കാറോടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഹൃദ്രോഗം വന്നതാകാം കാറിന്റെ നിയന്ത്രണംവിടാന്‍ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. നാട്ടുകാരും ആദൂര്‍ പോലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ: മാധവി. മകന്‍: അപ്പു (ഹരികൃഷ്ണന്‍) (മുന്നാട് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മോഹനന്‍, രാഘവന്‍, ചോയിച്ചി, ഗംഗ, പത്മാവതി, നാരായണി.

Post a Comment
0 Comments