ചെമ്മനാട് (www.evisionnews.co): കാസര്‍കോട് ഗവഃ കോളജ് വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന്റെ വിജയം ക്യാമ്പസില്‍ എം.എസ്.എഫ് ഉയര്‍ത്തിപിടിച്ച സര്‍ഗാത്മക വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര അഭിപ്രായപ്പെട്ടു. ഗവ. കോളജ് യൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുത്ത ഷുഹൈബ് പരവനടുക്കത്തിന് യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി നല്‍കിയ അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുസ്തഫ മച്ചിനടുക്കം ഉപഹാരം നല്‍കി. യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നഷാത്ത് പരവനടുക്കം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംസുദ്ധീന്‍ ചിറാക്കല്‍ സ്വാഗതം പറഞ്ഞു. നിസാര്‍ ഫാത്തിമ, സുല്‍വാന്‍ ചെമ്മനാട്, ഹാരിസ് ബേര്‍ക്ക, സുല്‍ത്താന്‍ ഒറവങ്കര, ഗഫൂര്‍ ചെമ്പിരിക്ക, അഷ്റഫ് സി.എം, അര്‍ഷാദ് ബെണ്ടിച്ചാല്‍ പ്രസംഗിച്ചു.
Post a Comment
0 Comments