മഞ്ചേശ്വരം (www.evisionnews.co): ഉപ്പള പാറക്കട്ടയില്‍ വീട് കുത്തിത്തുറന്ന് 20,000 രൂപയും വാച്ചും കവര്‍ന്നു. പാറക്കട്ടയിലെ മുഹമ്മദ് ബഷീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുഹമ്മദ് ബഷീറിന്റെ മാതാവ് അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ബഷീര്‍ ആസ്പത്രിയിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അലമാരയില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Post a Comment
0 Comments