മഞ്ചേശ്വരം (www.evisionnews.co): മാതാപിതാക്കളെ മഴുകൊണ്ട് വെട്ടിക്കൊന്നുവെന്ന കേസില്‍ ചികിത്സയിലായിരുന്ന പ്രതിയെ 25 വര്‍ഷത്തിന് ശേഷം വീണ്ടും റിമാന്റ് ചെയ്തു. മഞ്ചേശ്വരം തലക്കില സ്വദേശി സദാശിവ (55)യെയാണ് റിമാന്റ് ചെയ്തത്. 1993 മാര്‍ച്ച് 22ന് അര്‍ദ്ധരാത്രി പിതാവ് മാങ്കുമൂല്യയെയും മാതാവ് ലക്ഷ്മിയെയും ഇയാള്‍ മഴുകൊണ്ടു വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അന്ന് റിമാന്റിലായിരുന്ന പ്രതിക്ക് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നല്‍കാന്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
അസുഖം പൂര്‍ണമായും ഭേദമായെന്ന് കോഴിക്കോട് ഇയാള്‍ ചികിത്സയിലായിരുന്ന ആസ്പത്രിയുടെ അധികൃതര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അസുഖം ഭേദമായതിനെ തുടര്‍ന്ന് നേരത്തെ ഇയാള്‍ക്ക് ജാമ്യം നിന്നവര്‍ ജാമ്യം പിന്‍വലിച്ചതോടെയാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ഇയാളെ വീണ്ടും റിമാന്റ് ചെയ്തത്. കേസില്‍ മഞ്ചേശ്വരം പൊലീസ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും ഇയാള്‍ ചികിത്സയിലായിരുന്നതിനാല്‍ വിചാരണ തുടങ്ങിയില്ല.

Post a Comment
0 Comments