കാസര്‍കോട് (www.evisionnews.co): പേരാല്‍ ഗ്രാമത്തിന്റെ കലാ- കായിക- സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന യുണൈറ്റഡ് പേരാല്‍ ആര്‍ട്‌സ് ആന്റ്് സ്‌പോര്‍ട്‌സ് ക്ലബിന്റെ യു.എ.ഇ ചാപ്റ്റര്‍ നിലവില്‍വന്നു. പി.എം ഇഖ്ബാലിന്റെ നിയന്ത്രണത്തില്‍ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഷാഫി പേരാലിനെ പ്രസിഡണ്ടായും ശിഹാബ് പേരാലിനെ സെക്രട്ടറിയായും ആസിഫ് പേരാല്‍ ട്രഷററായും തെരഞ്ഞെടുത്തു. ഷാഫി അധ്യക്ഷത വഹിച്ചു. ശിഹാബ് പേരാല്‍ സ്വാഗതം പറഞ്ഞു. ഖാദര്‍, സിറാജ്, ജലീല്‍, കരീം, ഷഫീഖ്, സുനൈഫ് അബുദാബി മുഫീദ് അബുദാബി, ഹബീബ്, ഫഹദ്, മുഫീദ് ഗോളി, ആസിഫ് സംസാരിച്ചു.

Post a Comment
0 Comments