കാസര്‍കോട് (www.evisionnews.co): ഇന്നേവരെ കേരളം കണ്ടിട്ടില്ലാത്തവിധം പ്രളയ കെടുതിയുണ്ടായപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കൈമെയ് മറന്ന് രംഗത്തിറങ്ങിയവരെ റവന്യൂ മന്ത്രി അപമാനിച്ചതായി ആക്ഷേപം. കാസര്‍കോട് ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും മുഴുവന്‍ രാഷ്ട്രീയ- സാമൂഹ്യ- മതസാംസ്‌കാരിക സംഘടനകളും ക്ലബുകളും യുവാക്കളും വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും വ്യാപാരികളും വ്യവസായികളും ഒരേ മനസോടെ ജാതി- മത-രാഷ്ടിയ വ്യത്യാസമില്ലാതെ കാരുണ്യ പ്രവര്‍ത്തനങ്ങളും ധനസഹായങ്ങളും സേവന പ്രവര്‍ത്തനങ്ങളും നടത്തിയത് സമാനതകളില്ലാത്ത രീതിയിലായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ നിറംകെടുത്തുന്ന തരത്തില്‍ റവന്യൂ മന്ത്രി ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചിലരെ മാത്രം ആദരിച്ചത് കാസര്‍കോട് ജില്ലക്ക് നാണക്കേടാണെന്ന് കാസര്‍കോട് പൗരവകാശ സംരക്ഷണ സമിതി യോഗം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ കലക്ടര്‍, എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയും കോടിക്കണക്കില്‍ രൂപയുടെ ധനസഹായം നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കാസര്‍കോട്, നീലേശ്വരം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പ്രളയ ദുരിതാശ്വാസ വിഭവ ശേഖരണ കേന്ദ്രങ്ങളിലേക്ക് കോടിക്കണക്കില്‍ രൂപയുടെ വിഭവങ്ങളാണ് ഓരോ ദിവസവും സംഘടനകളും ക്ലബ്ബുകളും വ്യക്തികളുമെത്തിച്ച് കൊടുത്തത്. ഇതെല്ലാം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ശാസ്ത്രീയമായും കരുതലോടും കൂടി സമയബന്ധിതമായി പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ദിവസന്തോറും എത്തിക്കുകയും ആശ്വാസം പകരുകയും ചെയ്തിരുന്നു. ഇതൊക്കെ ആരെയെങ്കിലും തൃപ്തിപെടുത്താണോ ആരുടെയെങ്കിലും പാരിതോഷികത്തിനോ സര്‍ട്ടിഫിക്കറ്റിനോ വേണ്ടിയായിരുന്നില്ല. പക്ഷെ കഴിഞ്ഞ ദിവസം കാസര്‍കോട്ടെ ജനങ്ങളെ ഒന്നടങ്കം അപമാനിച്ച് കൊണ്ടാണ് റവന്യൂ മന്ത്രി ജനമൈത്രി പോലീസിന്റെ പരിപാടിയില്‍ വെച്ച് ചിലരുടെ സ്വന്തക്കാര്‍ക്ക് മാത്രം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സര്‍ട്ടിഫിക്കറ്റു് നല്‍കിയത്. ജനമൈത്രി പോലീസിന്റെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും ജനമൈത്രി പൊലീസിന്റെ വിഭവശേഖരിത്തിന് അരിയും മറ്റും നല്‍കിയവര്‍ക്കാണത്രെ ആദരവ് നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് കോടികളും ലക്ഷങ്ങളും നല്‍കുകയും ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ കോടി കണക്കിന് രൂപയുടെ വിഭവങ്ങള്‍ ജില്ലാ ഭരണകൂടത്തെ എല്‍പിച്ച സംഘടനകള്‍ക്കും ക്ലബുകള്‍ക്കും വ്യക്തികള്‍ക്കും ആദരവും അംഗീകാരവുമില്ലാതെ പോയത് ഖേദകരമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിഭാഗിയയുണ്ടാക്കുകയും ചിലരുടെ താല്പര്യങ്ങള്‍ക്ക് 'കൂട്ടു നില്‍ക്കുകയും ചെയ്ത റവന്യൂ മന്ത്രിയുടെ നിലപാട് പ്രതിഷേധര്‍ഹമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു മന്ത്രി പുലര്‍ത്തേണ്ട ഉത്തരവാദിത്തം ബോധവും നീതിയും മറന്നുകൊണ്ടാണ് റവന്യൂ മന്ത്രി പ്രവര്‍ത്തിച്ചത്.

കാരുണ്യ പ്രവര്‍ത്തന രംഗത്ത് എല്ലാം മറന്നു ഒന്നിച്ച് നിന്ന ജനങ്ങളെ വേര്‍തിരിച്ച് കാണുകയും അനാദരവ് കാട്ടുകയും ചെയ്ത റവന്യൂ മന്ത്രി ജില്ലയിലെ ജനങ്ങളോട് മാപ്പ് പറയണയെന്നും യോഗം ആവശ്യപ്പെട്ടു. പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി.വി മധുസൂദനന്‍, എം.കെ. ഖമറുദ്ദീന്‍, പി.ബി മൊയ്തീന്‍, റസാഖ് തെരുവത്ത്, ആസിഫ് പള്ളിക്കാല്‍, ലിറിന്‍ ജോസഫ്, പി.കെ അമാനു, ഹമീദ് ബാങ്കോട്, എം.കെ സുല്‍ഫിക്കര്‍, എം.വൈ നവാസ്, പി. മുരളിധരന്‍ പ്രസംഗിച്ചു.
Post a Comment
0 Comments