ചിറ്റാരിക്കാല്‍ (www.evisionnews.co): നര്‍ക്കിലാക്കട്ടെ പാറയ്ക്കല്‍ വര്‍ഗ്ഗീസ് എന്ന കുഞ്ഞച്ചന്റെ (65) മരണം സ്വയം കഴുത്തറുത്തതിനെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കുഞ്ഞച്ചനെ കഴുത്തറുത്ത നിലയില്‍ വീട്ടുപടിക്കല്‍ കണ്ടെത്തിയത്. മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ഗ്രേസി അന്വേഷിക്കുന്നതിനിടെയാണ് വാതില്‍പടിയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് വെള്ളരിക്കുണ്ട് ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ആശുപത്രിയിലും എത്തിക്കുകയും നിലഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മരണ കാരണം വ്യക്തമായത്. മാനസിക വിഷമം കാരണം കുഞ്ഞച്ചന്‍ സ്വയം കഴുത്തറുത്തതാണെന്ന് പോലീസ് സാഹചര്യത്തെളിവിന്റെ അടിസ്ഥാനത്തില്‍ നിഗമനത്തിലെത്തിയിരുന്നു.

Post a Comment
0 Comments