കാഞ്ഞങ്ങാട് (www.evisionnews.co): ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ ശിഹാബ് തങ്ങള്‍ സേവാ കേന്ദ്രത്തിന് നേരെ സാമൂഹിക ദ്രോഹികളുടെ അക്രമം. സെപ്തംബര്‍ ഒന്നിന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത സേവാ കേന്ദ്രത്തിന് നേരെയാണ് അക്രമമുണ്ടായത്. സംഭവത്തില്‍ അജാനൂര്‍ പഞ്ചായത്ത് 15, 16 വാര്‍ഡ് മുസ്്‌ലിം ലീഗ് കമ്മിറ്റി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജാതി മത രാഷ്ട്രീയ ഭേദമന്യേ സാമൂഹിക സേവനം ലക്ഷ്യം വെച്ച് ആരംഭിച്ച കേന്ദ്രം ഇതിനകം തന്നെ നിരവധി ആളുകള്‍ക്ക് സേവനം നല്‍കാനായിട്ടുണ്ട്. സേവാകേന്ദ്രത്തിന്റെ ബോര്‍ഡ് നശിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണ മെന്ന് 15-ാം വാര്‍ഡ് പ്രസിഡണ്ട് സി.എച്ച് മൊയ്തു, സെക്രട്ടറി ഹംസ, 16-ാം വാര്‍ഡ് പ്രസിഡണ്ട് സി.എച്ച്് ഹംസ, സെക്രട്ടറി മുസ്തഫ കൊളവയല്‍ എന്നിവര്‍ കുറ്റപ്പെടുത്തി.
സേവാകേന്ദ്രം അജാനൂര്‍ പഞ്ചായത്ത് ലീഗ് സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, ഷംസുദ്ധീന്‍ കൊളവയല്‍, ബദ്‌റുദ്ധീന്‍ കെ.കെ, സന മാണിക്കോത്ത്, സലീം ബാരിക്കാട്, പി.പി നസീമ, വാര്‍ഡ് മെമ്പര്‍ കുഞ്ഞാമിന സന്ദര്‍ശിച്ചു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ടു. ഇഖ്ബാല്‍ നഗര്‍ ശിഹാബ് തങ്ങള്‍ സേവാ കേന്ദ്രത്തിന് നേരെ നടന്ന അതിക്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് ലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മറ്റി കുറ്റപ്പെടുത്തി. ഒരാഴ്ച മുമ്പ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത സേവാ കേന്ദ്രത്തിന്റെ ബോര്‍ഡ് ഇരുളിന്റെ മറവില്‍ നശിപ്പിച്ച സാമൂഹ്യ ദ്രോഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് പ്രസിഡണ്ട് സന മാണിക്കോത്ത്, ജനറല്‍ സെക്രട്ടറി സലീം ബാരിക്കാട്, ട്രഷറര്‍ റിയാസ് മുക്കൂട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Post a Comment
0 Comments