Type Here to Get Search Results !

Bottom Ad

തച്ചങ്കരിയെ പുറത്താക്കാന്‍ യൂണിയനുകള്‍: കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല പണിമുടക്ക്

 
 
(www.evisionnews.co) കെ.എസ്.ആര്‍.ടി.സി, സിഎംഡി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ജീവനക്കാര്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചു. ഒക്ടോബര്‍ രണ്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സംയുക്ത ട്രേഡ് യൂനിയനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലും ഞായറാഴ്ച മുതല്‍ സിംഗിള്‍ ഡ്യൂട്ടി സംവിധാനം നിലവില്‍ വന്നിരുന്നു. ഇതോടെയാണ് ജീവനക്കാര്‍ എതിര്‍പ്പുമായി വന്നത്.
ഇതുവരെ സി.എം.ഡിയെ പിന്തുണച്ചവരും ഇപ്പോള്‍ എതിര്‍പക്ഷത്താണ്.

പുതിയ സംവിധാനത്തോടുള്ള അന്തിമനിലപാട് യൂണിയനുകള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും പൂര്‍ണമായും അനുകൂലിക്കില്ലെന്ന് നേതൃത്വം പറയുന്നു. സിംഗിള്‍ ഡ്യൂട്ടി വരുന്നതോടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിരവധി ഓര്‍ഡിനറി സര്‍വീസുകള്‍ ഇല്ലാതാകും, കുറഞ്ഞത് ആയിരത്തിനടുത്ത് വരും. ചിലപ്പോള്‍ ഇതിന്റെ എണ്ണം 1200 വരെയാവും.


Post a Comment

0 Comments

Top Post Ad

Below Post Ad