കാസര്‍കോട് (www.evisonnews.co): സെപ്തംബര്‍ 16 മുതല്‍ 23 വരെ ബറോഡയില്‍ നടക്കുന്ന 'ജെ വൈ ലെലെ' ട്രോഫി ഏകദിന ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമിലേക്ക് നീലേശ്വരം സ്വദേശി കെ. അഭിജിത് ഇടംനേടി. കഴിന്ന വര്‍ഷം കേരള അണ്ടര്‍ 19ടീം അംഗമായിരുന്നു. മുന്‍ അണ്ടര്‍ 16, അണ്ടര്‍ 19 സംസ്ഥാന താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി യില്‍ ഇടംനേടിയിട്ടുള്ള 18കാരനായ ആള്‍റൗണ്ടര്‍ നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള തലശ്ശേരി അക്കാദമി അംഗവും കൂടിയാണ്. കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിജിത്തിനെ അഭിനന്ദിച്ചു.

Post a Comment
0 Comments