പടന്ന (www.evisionnews.co): എടവണ്ണ ജാമിഅ കോളജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി പടന്ന കൊട്ടയന്താറിലെ സഹീറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് സഹീറിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പഠനവിഷയത്തില്‍ മുന്‍പന്തിയിലുള്ള തങ്ങളുടെ മകന്റെ മരണത്തില്‍ തുടക്കം മുതല്‍ സഹീറിന്റെ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പടന്ന മൂസ ഹാജി മുക്കില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ.വി ഖാദര്‍, ജി.എസ് സഫീര്‍, പി.വി മന്‍സൂര്‍, എം.വി ഹബീബ്, പി.കെ ഇഖ്ബാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഷരീഫ് മാടാപ്പുറം, ഡി.സി. സി വൈ. പ്രസിഡന്റ് പി.കെ ഫൈസല്‍, പഞ്ചായത്ത് അംഗം പി.വി മുഹമ്മദ് അസ്ലം, യു.സി സാദിഖ്, ടി.കെ.എം റഫീഖ് ,തുടങ്ങിയവര്‍ സംസാരിച്ചു പി.എന്‍.ഹമീദ് ഹാജി നന്ദി പറഞ്ഞു.

Post a Comment
0 Comments