(www.evisionnews.co) ഏഷ്യന്‍ കറന്‍സികളില്‍ കഴിഞ്ഞ ഏതാനം മാസങ്ങളായി വന്‍ വിലത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് കരുത്തേകുന്ന നടപടിയുമായി ഉടന്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആബി ഐ യ്ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ഏതാനം മാസത്തിനിടെ രൂപവിലയിലെ ഇടിവ് 13 ശതമാനമാണ്. ഇന്നലെ രൂപവില റിക്കോഡ് തകര്‍ച്ചയായ 72.67 ല്‍ എത്തിയിരന്നു.
പിന്നീട് ഡോളറിന് 72.45 എന്ന തോതില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. രൂപവില ഒരു ഭാഗത്ത് നിയന്ത്രണമില്ലാതെ ഇടിയുമ്പോള്‍ മറുഭാഗത്ത് പെട്രോള്‍ ഡിസല്‍ വില കുതിച്ചുയരുകയാണ്. രാജ്യത്തെ പല സ്ഥലത്തും പെട്രോള്‍ വില ലിറ്ററിന് 90 കടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കറന്‍സി മാര്‍ക്കറ്റില്‍ ഗൗരവത്തോടെ ഇടപെടാനുള്ള നിര്‍ദ്ദേശം. ജൂണില്‍ 6.18 ബില്യണ്‍ ഡോളറും മേയില്‍ 5.8 ബില്ല്യണ്‍ ഡോളറും രൂപയെ രക്ഷിക്കാനായി വിപണിയിലിറക്കിയിരുന്നു.

Post a Comment
0 Comments