തിരുവനന്തപുരം (www.evisionnews.co): വിദഗ്ദ ചികിത്സക്കായി വിദേശത്തേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കില്‍ നിന്നും ശനിയാഴ്ച മടങ്ങും. ദുബൈയില്‍ രണ്ടുദിവസം മകനൊപ്പം ചെലവഴിച്ച ശേഷമാണ് കേരളത്തില്‍ എത്തുക. മയോ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന അത്താഴ വിരുന്നിനും വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ പൊതുപരിപാടിക്കും ശേഷമായിരിക്കും മടക്കം.
മൂന്നാഴ്ചത്തെ ചികിത്സക്കായിട്ടായിരുന്നു മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി പോയത്. ഓഗസ്റ്റില്‍ അമേരിക്കയ്ക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന മുഖ്യമന്ത്രി പ്രളയം വന്നതോടെയാണ് യാത്ര നീക്കീ വെയ്ക്കുകയായിരുന്നു. അതിന് ശേഷം സെപ്തംബര്‍ മൂന്നാം തീയതി പുലര്‍ച്ചെയായിരുന്നു യാത്രയായത്. ദുരിതാശ്വാസ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ മുഖ്യമന്ത്രിയുടെ ചുമതല ഒരു മന്ത്രിമാര്‍ക്കും കൈമാറാതെയായിരുന്നു യാത്ര. അതുകൊണ്ട് തന്നെ പ്രളയശേഷമുള്ള പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രിയുടെ അഭാവം ബാധിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ യാത്രയും ചികിത്സയും അടക്കമുള്ള ചെലവുകള്‍ സംസ്ഥാനമായിരുന്നു വഹിച്ചത്. കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ മയോ ക്ലിനിക്കില്‍ ചില പ്രാഥമിക പരിശോധനകള്‍ മുഖ്യമന്ത്രി നടത്തിയിരുന്നു. അതേസമയം എന്ത് ചികിത്സ്‌ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി മയോ ക്ലിനിക്കില്‍ എത്തുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പിണറായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഇത് പതിവ് പരിശോധനകള്‍ക്കായിട്ടായിരുന്നു എന്നായിരുന്നു വിശദീകരണം.

Post a Comment
0 Comments