ബദിയടുക്ക (www.evisionnews.co): ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ കൂക്കംകൂടല്‍ ജംഗ്ഷനില്‍ യൂത്ത് വിംഗ് നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് നാടിന് സമര്‍പ്പിച്ചു. ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാഹിന്‍ കേളോട്ട്, അഷ്‌റഫ് കൂക്കംകൂടല്‍, സിറാജ മുഹമ്മദ്, ബഷീര്‍ കുദുവം എന്നിവരെ ആദരിച്ചു. മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷത വഹിച്ചു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട് മുഖ്യാതിഥിയായി. ഇമാം നിസാര്‍ ഫൈസി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അന്‍വര്‍ ഓസോണ്‍, സുജ്ജാനി ഷാന്‍ ബേഗ്, അസ്മീന ഹബീബ്, അബ്ബാസ് ഹാജി ബിര്‍മിനടക്ക, ആരിക്കാടി അദുല്ല, ഹസൈനാര്‍ കജലം, ഖയ്യൂം മാന്യ, അബ്ദുല്ല ചാലക്കര, അബ്ദുല്‍ റഹിമാന്‍ നിസാമി സംബന്ധിച്ചു.

Post a Comment
0 Comments