ബോവിക്കാനം (www.evisionnews.co): നെതര്‍ലാന്റില്‍ ഡിസംബറില്‍ നടക്കുന്ന ലോക ഹിപ്പ്‌ഹോപ് നൃത്തകലാ പരിപാടിയില്‍ മുളിയാര്‍ ചിപ്പിക്കായം സ്വദേശി ഈഷാന്‍ ഭട്ട് ഇന്ത്യയെ പ്രതിനിധീകരിക്കും. കാലിഫോര്‍ണിയ ആസ്ഥാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപന്തലിച്ച പ്രത്യേകതരം നൃത്ത സംസ്‌കാരമാണ് ഹിപ്പ് ഹോപ്.
കര്‍ണാടകയില്‍ ആര്‍ക്കിടെക്കുമായ രാമകൃഷണഭട്ട്- ദിവ്യ ലക്ഷ്മി എന്നിവരുടെ മകനാണ് എട്ടു വയസുകാരനായ കൊച്ചു മിടുക്കന്‍. ഏഴുതവണ സംസ്ഥാന ഗുസ്തി ചാമ്പ്യനും അഞ്ചുതവണ ദേശീയ ടീം മെമ്പറുമായ വ്യക്തിയാണ് രാമകൃഷ്ണ ഭട്ട്. പുത്തൂര്‍ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നാലാംതരം വിദ്യാര്‍ത്ഥിയാണ് ഈഷാന്‍. ഏക സഹോദരന്‍ ശ്യാംശരണ്‍ മംഗലാപുരത്ത് സി.എ വിദ്യാര്‍ത്ഥിയാണ്.
മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്തിന്റെ നേതൃത്വത്തില്‍ പൊതുപ്രവര്‍ത്തകരായ ഷരീഫ് കൊടവഞ്ചി, ബി.സി.കുമാരന്‍, അബ്ദുല്‍ ഖാദര്‍ കുന്നില്‍, പ്രകാശ് റാവു, ഹമീദ് മല്ലം, കൃഷ്ണന്‍ ചേടിക്കാല്‍, ഷരീഫ് മല്ലത്ത് എന്നിവര്‍ ഇഷാന്‍ ഭട്ടിനെ വസതിയിലെത്തി അനുമോദിച്ചു.

Post a Comment
0 Comments