കാഞ്ഞങ്ങാട് (www.evisionnews.co): സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഇരിയഅട്ടേണ്ടനം വെള്ളമുണ്ടയി ഏളാടിയിലെ ലീല- പരേതനായ വാസുദേവന്‍ ദമ്പതികളുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിടെ ഉണ്ണികൃഷ്ണന്‍ മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും കാഞ്ഞങ്ങാട്ടു നിന്നു അഗ്‌നി രക്ഷാ സേനയും നടത്തിയ തിരച്ചിലില്‍ കരയ്‌ക്കെത്തിച്ച ഉണ്ണിയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷണന്‍ മാവില, ഫയര്‍മാന്മാരായ പി.കെ അനില്‍, വേണുഗോപാലന്‍, അരുണ്‍, വിനയന്‍, ജയരാജന്‍, പ്രിയേഷ്, മനു, പ്രഭാകരന്‍, സന്തോഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Post a Comment
0 Comments