കേരളം (www.evisionnews.co): ബെന്നി ബഹനാനെ പുതിയ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.കെ.പി.സിസിയുടെ പുതിയ ഭാരവാഹികള്‍ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ട്ു കൊണ്ടുപോകുമെന്ന് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ക്കിങ് പ്രസിഡണ്ടുമാരെ വെക്കുന്ന പതിവ് കോണ്‍ഗ്രസിനുണ്ട്. ഇതു പാര്‍ട്ടി പ്രവര്‍ത്തനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പുതിയ കെ പി സി സി അധ്യക്ഷനായി നിയമിതനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ദീര്‍ഘകാലം കേരളത്തിലെ കോണ്‍ഗ്രസില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എല്ലാ വിഭാഗം ആളുകളേയും പൂര്‍ണമായി യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. കെ.പി.സിസി വൈസ് പ്രസിഡണ്ടായി അദ്ദേഹം വളരെ നല്ല സേവനമാണ് നടത്തിയത്.

Post a Comment
0 Comments