കൊച്ചി (www.evisionnews.co): ഒരു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് കൂടിയത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയും കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.60 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിലവര്‍ദ്ധനക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് നിതിന്‍ ഗഡ്കരി ഇന്നലെ രംഗത്ത് വന്നിരുന്നു. ഇന്ധനവില വളരെ കൂടുതലാണെന്നും അത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു. മുംബൈയില്‍ നടന്ന മൂന്നാമത് ബ്ലൂംബെര്‍ഗ് ഇന്ത്യാ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവേ ഇന്ധനവിലയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Post a Comment
0 Comments