കാസര്‍കോട് (www.evisionnews.co): കുമ്പള റെയില്‍വേ സ്റ്റേഷനെ 'സാറ്റലൈറ്റ് സ്റ്റേഷനാക്കി' ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചു. നിലവില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് റെയില്‍വേ വികസന - സൗകര്യ കാര്യങ്ങളില്‍ വളരെ പിന്നിലാണെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു. പ്രധാന സ്റ്റേഷനായ കാസര്‍കോട് സ്റ്റേഷനില്‍ പ്രധാന ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ലാത്തതും ആധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതും അതിന് തെളിവാണ്. എന്നാല്‍ കാസര്‍കോട് സ്റ്റേഷന്റെ വികസനത്തിന് സ്ഥല പരിമിതിയും പ്രധാന കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നിന്നും പുറപ്പെട്ടാല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് പിന്നെ മംഗലാപുരത്താണ് സ്റ്റോപ്പുള്ളത്. ഇതുമൂലം ജില്ലയിലെ യാത്രക്കാര്‍ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് വേണ്ടി കണ്ണൂരിനെയും മംഗലാപുരത്തെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനുള്ള സ്ഥലപരിമിതി കാരണമാണ് അതിവേഗ പാത പോലും കണ്ണൂരില്‍നിന്ന് തുടങ്ങാനുള്ള നിര്‍ദേശം ഉയര്‍ന്നുവന്നത്.
അതേസമയം കുമ്പള റെയില്‍വേ സ്റ്റേഷന് സ്വന്തമായി 37 ഏക്കറോളം ഭൂമിയുണ്ട്. ഇത് സ്റ്റേഷന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകും. പുതിയ പ്ലാറ്റ്‌ഫോമുകളും റെയില്‍വെ ലൈനുകളും സ്ഥാപിക്കാന്‍ ഇതിലൂടെ സാധിക്കും. വാഹന പാര്‍ക്കിംഗിനും ആവശ്യത്തിന് സ്ഥലം ലഭിക്കും. തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷന്‍ പോലെ കുമ്പളയെകാസര്‍കോടിന്റെ രണ്ടാമത്തെ സ്റ്റേഷനാക്കി മാറ്റിയാല്‍ജില്ലയുടെ ഭാവി വികസനത്തിനും അത് നല്ലരീതിയില്‍ ഉപകരിക്കുമെന്നും എ.ജി.സി ബഷീര്‍ കത്തില്‍ പറഞ്ഞു.

Post a Comment
0 Comments