കാസര്‍കോട് (www.evisionnews.co): തായലങ്ങാടിയില്‍ വീടിന്റ അടുക്കള വാതില്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം. തായലങ്ങാടി ഉഷാ റോഡിലെ ടി.കെ റഹീമിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. റഹീമിന്റെ ഭാര്യയും മക്കളും ഒരാഴ്ചയായി ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. എല്ലാ ദിവസവും വൈകിട്ട് വീട്ടില്‍ ലൈറ്റിട്ട് രാവിലെ അണക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ ലൈറ്റിടാന്‍ വന്നപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകടന്നതായാണ് പോലീസ് നിഗമനം. കിടപ്പുമുറിയിലെ അലമാരകളില്‍ നിന്നും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. പോലീസെത്തി അന്വേഷണം ആരംഭിച്ചു.
തായലങ്ങാടിയില്‍ വീടിന്റ അടുക്കള വാതില്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം
10:40:00
0
കാസര്‍കോട് (www.evisionnews.co): തായലങ്ങാടിയില്‍ വീടിന്റ അടുക്കള വാതില്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം. തായലങ്ങാടി ഉഷാ റോഡിലെ ടി.കെ റഹീമിന്റെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. റഹീമിന്റെ ഭാര്യയും മക്കളും ഒരാഴ്ചയായി ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. എല്ലാ ദിവസവും വൈകിട്ട് വീട്ടില്‍ ലൈറ്റിട്ട് രാവിലെ അണക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടില്‍ ലൈറ്റിടാന്‍ വന്നപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്തുകടന്നതായാണ് പോലീസ് നിഗമനം. കിടപ്പുമുറിയിലെ അലമാരകളില്‍ നിന്നും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. പോലീസെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments